27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 15, 2025
April 3, 2025
March 22, 2025
March 21, 2025
March 17, 2025
March 7, 2025
March 6, 2025
March 4, 2025
March 4, 2025

സ്വയംഭരണാവകാശം പുനഃസ്ഥാപിക്കാൻ തമിഴ്‌നാട്; പഠിക്കാനായി ഉന്നതതല സമിതി രൂപികരിച്ചു

Janayugom Webdesk
ചെന്നൈ
April 15, 2025 12:04 pm

സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുന്നത് പഠിക്കാനായി തമിഴ്‌നാട് സർക്കാർ ഉന്നതതല സമിതി രൂപികരിച്ചു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തി. പൊതു വിദ്യാഭ്യാസം-പ്രവേശന പരീക്ഷകൾ‑ഭാഷാ നയം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രം സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവരുന്നത്തിനെതിരെയാണ് നീക്കം.1974ൽ കരുണാനിധി സര്‍ക്കാര്‍ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം നിമയസഭയിൽ പാസാക്കിയിട്ടുണ്ട്. 

സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതി ശുപാർശകൾ നൽകും. സമിതിയുടെ ഇടക്കാല റിപ്പോർട്ട് അടുത്തവർഷം ജനുവരിയിൽ സമർപ്പിക്കും. ഫെഡറൽ തത്വങ്ങളിൽ പുനപരിശോധന വേണോ എന്നും സമിതി പരിശോധിക്കും. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിനായി ഭരണഘടനാ ഭേദഗതി ആവശ്യമെങ്കിൽ സമിതി നിർദേശിക്കും. മുൻ ഐഎഎസ് ഓഫിസര്‍ അശോക് വർദ്ധൻ ഷെട്ടി, പ്രൊഫസർ എം. നാഗനാഥൻ എന്നിവരാണ് സമിതി അംഗങ്ങൾ. രണ്ടു വർഷത്തിനകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനും സമിതിയോട് സർക്കാർ നിര്‍ദേശിച്ചതായി എം കെ സ്റ്റൻലിൻ നിയമസഭയെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.