22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024

ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി നദിയിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനുമടക്കം 5 പേർ അറസ്റ്റിൽ

Janayugom Webdesk
ചെന്നൈ
November 12, 2023 6:24 pm

യുവാവിനെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും സുഹൃത്തും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. പൂക്കച്ചവടക്കാരനായ പ്രഭു (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രഭുവിന്റെ ഭാര്യ വിനോദിനി(26), സുഹൃത്ത് ഭാരതി(23), റൂബേൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ അറസ്റ്റ് ചെയ്തു. വിനോദിനിയും ഭാരതിയുമായുള്ള ബന്ധം പ്രഭു അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രഭുവിന് ഉറക്ക​ഗുളിക നൽകിയ ശേഷം വിനോദിനിയും ഭാരതിയും സുഹൃത്തുക്കളും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തിരുച്ചിറപ്പള്ളി-മധുര ഹൈവേയ്ക്കു സമീപം മൃതദേഹം കത്തിക്കാൻ ശ്രമിച്ചെങ്കിലും മഴ കാരണം കഴിഞ്ഞില്ല. തുടർന്ന് മൃതദേഹം മുറിച്ച് കഷണങ്ങളാക്കി നദിയിൽ ഉപേക്ഷിക്കുകയായിരുന്നു.

പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രഭു ഏതാനും ദിവസങ്ങളായി വീട്ടിലെത്തിയിട്ടില്ലെന്നായിരുന്നു വിനോദിനിയുടെ മറുപടി. സംശയം തോന്നിയ ഇയാൾ പ്രഭു കച്ചവടം നടത്തുന്ന മാർക്കറ്റിൽ അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഇതിന് പിന്നാലെ സഹോദരനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വിനോദിനിക്കും പ്രഭുവിനും ഒരു മകനും മകളുമുണ്ട്.

Eng­lish Sum­ma­ry: Tamil Nadu woman, lover kill her hus­band, 5 arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.