25 February 2026, Wednesday

Related news

February 25, 2026
February 23, 2026
February 17, 2026
February 14, 2026
February 13, 2026
February 6, 2026
February 5, 2026
February 5, 2026
January 29, 2026
January 24, 2026

മുംബൈ-പൂനെ എക്‌സ്പ്രസ് വേയിൽ 21000 കിലോ പ്രൊപലീനുമായി ടാങ്കർ മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

32 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു
Janayugom Webdesk
മുംബൈ
February 6, 2026 12:13 pm

മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലെ അദോഷി ടണലിന് സമീപം 21,000 കിലോ പ്രൊപ്പിലീൻ വാതകവുമായി വന്ന ടാങ്കർ മറിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. തുടർന്ന് വൻ സ്‌ഫോടന സാധ്യത കണക്കിലെടുത്ത് 32 മണിക്കൂറോളമാണ് പാതയിലെ ഗതാഗതം പൂർണ്ണമായും തടയുകയായിരുന്നു. ഇതേത്തുടർന്ന് കിലോമീറ്ററുകളോളം നീളത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും യാത്രക്കാർ മണിക്കൂറുകളോളം വലയുകയും ചെയ്തു. അപകടത്തിൽ ടാങ്കറിന്റെ മൂന്ന് ബാൾ വാൽവുകൾക്കും കേടുപാട് സംഭവിച്ചതോടെ വാതകം ചോരാൻ തുടങ്ങിയിരുന്നു. അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള പ്രൊപ്പിലീൻ വാതകമായതിനാൽ അതീവ ജാഗ്രതയാണ് പാലിച്ചത്. 

എൻഡിആർഎഫ്, എസ്ഡിആർഎഫ്, ബിപിസിഎൽ വിദഗ്ധർ സ്ഥലത്തെത്തി വാതകച്ചോർച്ച അടയ്ക്കുകയും ടാങ്കറിലുണ്ടായിരുന്ന വാതകം മറ്റ് ടാങ്കറുകളിലേക്ക് സുരക്ഷിതമായി മാറ്റുകയും ചെയ്തു. അപകടത്തെത്തുടർന്ന് 20 കിലോമീറ്ററോളം നീളത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ബുധനാഴ്ച രാത്രി വൈകിയാണ് ടാങ്കർ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലായി. നാല് ക്രെയിനുകളും അഗ്നിരക്ഷാസേനയുടെ യൂണിറ്റുകളും മണിക്കൂറുകളോളം പരിശ്രമിച്ചാണ് മറിഞ്ഞ ടാങ്കർ പാതയിൽ നിന്ന് മാറ്റിയത്. വായുവിൽ കലർന്നാൽ ബോധക്ഷയത്തിന് വരെ കാരണമായേക്കാവുന്ന വാതകമായതിനാൽ പ്രദേശത്ത് വലിയ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.