4 March 2026, Wednesday

Related news

March 2, 2026
March 2, 2026
February 27, 2026
February 27, 2026
February 23, 2026
February 20, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026

തന്ത്രി കണ്ഠര് രാജീവര് കോടിശ്വരൻ, ഭാര്യയുടെ പേരിലും ലക്ഷങ്ങളുടെ നിക്ഷേപം; തെളിവുകൾ കോടതിയിൽ ഹാജരാക്കി എസ്ഐടി

Janayugom Webdesk
തിരുവനന്തപുരം
February 10, 2026 6:36 pm

തന്ത്രി കണ്ഠര് രാജീവര് കോടിശ്വരനാണെന്നും ഭാര്യയുടെ പേരിലും ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടെന്നും എസ്ഐടി കോടതിയിൽ. തന്ത്രി പൊതുസേവകന്റെ ഗണത്തിൽ വരുമെന്നും അഴിമതി നിരോധന നിയമം ബാധകമാകുമെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എസ്ഐടി വാദിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും നിക്ഷേപമുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. 

കണ്ഠര് രാജീവര് 2024–25 സാമ്പത്തിക വർഷം 7,26,000 രൂപ കൈപ്പറ്റിയതായി എസ്ഐടി കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ പൊതുസേവകൻ എന്ന ഗണത്തിൽ തന്ത്രി ഉൾപ്പെടുമെന്നും എസ്ഐടി പറയുന്നു. അഴിമതി നിരോധന നിയമം തന്ത്രിക്കും ബാധകമാകുമെന്ന് എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടു. രാജീവരുടെ ജാമ്യാപേക്ഷയിൽ ഈമാസം 18നാണ് കോടതി വിധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.