
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറഞ്ഞതിനെ തുടര്‍ന്നാണ് ശബരിമലയിലെ സ്വര്‍ണപ്പാള്ളി അറ്റകുറ്റ പണിക്കായി അനുമതികൊടുത്തതെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹന്‍.ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നും ഭക്തനെന്ന നിലയിൽ ഗോവർദ്ധനെ പരിചയം ഉണ്ടെന്നും മൊഴി.ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും തന്ത്രി കണ്ഠരര് മഹേഷ് മോഹനർ മൊഴി നൽകി.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഹൈകോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകിയ ശേഷം തുടർനീക്കമെന്ന നിലപാടിലാണ് എസ്ഐടി. എ.പത്മകുമാർ ഉൾപ്പടെയുള്ള പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്ന കാര്യം അതിനു ശേഷം തീരുമാനിക്കുമെന്നാണ് വിവരം. മറ്റു ദേവസ്വം ബോർഡ് അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യുന്നതും വൈകും.അതേ സമയം സന്നിധാനത്ത് നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം തുടരന്വേഷണത്തിൽ നിർണ്ണായകമാകും.സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ജാമ്യാപേക്ഷയുമായി സമീപിച്ചു. ജാമ്യാപേക്ഷ ഡിസംബർ 2 ന് കോടതി പരിഗണിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി തന്ത്രിയുമായുള്ള ബന്ധം സംബന്ധിച്ച് വ്യക്തവരുത്താനും അന്വേഷണസംഘം തീരുമാനം എടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.