2 February 2026, Monday

Related news

February 2, 2026
September 15, 2025
March 18, 2025
March 17, 2025
March 12, 2025
March 10, 2025

കൂടല്‍മാണിക്യത്തിലെ കഴകം ജോലി മതപരവും, ആത്മീയവുമാണ് തന്ത്രിമാര്‍ സപ്രീംകോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 2, 2026 12:39 pm

ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ ക്ഷേത്രത്തിലെ തന്ത്രിമാര്‍ സുപ്രീംകോടതിയെ സമീപിച്ചു.കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴകം ജോലി ഭരണപരമായ കാര്യമോ മതേതര സ്വഭാവമുള്ളതോ അല്ലെന്നും മതപരവും ആത്മീയവും ആണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ആരാധനാമൂർത്തിക്ക് ചാർത്തേണ്ട മാലയുൾപ്പടെ തയ്യാറാക്കുന്ന പാരമ്പര്യ കഴകം ജോലികൾ ചെയ്യാനുള്ള അവകാശം തെക്കേ വാര്യം കുടുംബാംഗങ്ങൾക്ക് ആണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴകം നിയമനം പാരമ്പര്യാവകാശമാണോ കഴകം എന്നത് ആചാരപരമായ പ്രവൃത്തിയാണോ അല്ലയോ എന്നിങ്ങനെയുള്ള വിഷയങ്ങൾ സിവിൽ കോടതിയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി വിധി പാരമ്പര്യമായി തങ്ങളുടെ കുടുംബത്തിന് ലഭിച്ച അവകാശത്തിലേക്കുള്ള കടന്നുകയറ്റം ആണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് തന്ത്രിമാർ ആവശ്യപ്പെടുന്നത്.

2005 ലെ കൂടൽമാണിക്യം ദേവസ്വം ആക്ട് പ്രകാരമാണ് ക്ഷേത്രത്തിലെ ഭരണം നടക്കുന്നത്. ഈ നിയമപ്രകാരം ക്ഷേത്രത്തിലെ നിയമനങ്ങൾ നടത്തുന്ന സമിതിയിൽ തന്ത്രി അംഗമായിരിക്കണം എന്നാണ് ഹർജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് കഴകം നിയമനത്തിനുള്ള പട്ടിക തയ്യാറാക്കിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.