താനൂരില്‍ ബോട്ട് മറിഞ്ഞ സംഭവത്തില്‍ പ്രതിയായ ബോട്ടുടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട് നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ താനൂര്‍ സ്‌റ്റേഷനില്‍ എത്തിക്കും. നാസറിന്റെ സഹോദരന്‍ സലാം, ഇയാളുടെ സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി പാലാരിവട്ടം പൊലീസ് വാഹനപരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. നാസറിന്റെ മൊബൈല്‍ ഫോണും വാഹനവും ഇവരില്‍ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടം നടന്ന പരപ്പനങ്ങാടിയോടുത്ത് താനൂര്‍ സ്റ്റേഷന് സമീപമാണ് നാസറും കുടുംബവും താമസിക്കുന്നത്. അപകടം നടന്ന ഉടന്‍ ഇയാള്‍ മുങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
English Summary; Tanur boat accident; Boat owner Nassar arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.