17 February 2026, Tuesday

ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരീഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്തു

Janayugom Webdesk
ധാ​ക്ക
February 17, 2026 1:31 pm

ബം​ഗ്ലാ​ദേ​ശി​ൽ പു​തു​ച​രി​ത്രം കു​റി​ച്ച് ബം​ഗ്ലാ​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി (ബി.​എ​ൻ.​പി) ചെ​യ​ർ​മാ​ൻ താ​രീ​ഖ് റ​ഹ്മാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. സു​ദീ​ർ​ഘ​മാ​യ പാ​ര​മ്പ​ര്യം തി​രു​ത്തി​ക്കു​റി​ച്ച്, ബം​ഗ​ഭ​വ​നു​പ​ക​രം പാ​ർ​ല​മെ​ന്റ് സ​മു​ച്ച​യ​ത്തി​ലെ സൗ​ത്ത് പ്ലാ​സ​യി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങു​ക​ൾ ന​ട​ന്നത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ മ​ക​ൻ കൂ​ടി​യാ​ണ് അ​റു​പ​തു​കാ​ര​നാ​യ താരീഖ്.

പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, ഇടക്കാല സർക്കാറിനെ നയിച്ച മുഹമ്മദ് യൂനുസ് തിങ്കളാഴ്ചയോടെ രാജിവെച്ചിരുന്നു.

വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ശൈഖ് ഹസീന രാജ്യം വിട്ടതോടെ, ഫ്രാൻസിൽ നിന്നും മടങ്ങിയെത്തിയ മുഹമ്മദ് യൂനുസ് 2024 ആഗസ്റ്റിലാണ് ഇടക്കാല സർക്കാറിനെ നേതൃ സ്ഥാനം ഏറ്റെടുത്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.