5 March 2026, Thursday

Related news

February 18, 2026
February 16, 2026
January 2, 2026
December 23, 2025
December 20, 2025
December 15, 2025
November 24, 2025
November 11, 2025
November 3, 2025
October 26, 2025

ടാര്‍സന്‍ ഇനി ഓര്‍മ്മ; നടന്‍ റോണ്‍ ഇലി അന്തരിച്ചു

Janayugom Webdesk
കാലിഫോര്‍ണിയ
October 24, 2024 2:05 pm

ടാര്‍സന്‍ ടെലിവിഷന്‍ സീരീസിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ നടന്‍ റോണ്‍ ഇലി അന്തരിച്ചു. 86 വയസായിരുന്നു. കാലിഫോര്‍ണിയയിലെ വീട്ടില്‍ വച്ച് സെപ്റ്റംബര്‍ 29നായിരുന്നു അന്ത്യം. താരത്തിന്റെ മകള്‍ കിര്‍സ്റ്റിന്‍ കാസലെ ഇലി ആണ് മരണവാര്‍ത്ത പങ്കുവച്ചത്. അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു മകളുടെ കുറിപ്പ്. ലോകത്തിന് ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളെയും എനിക്ക് എന്റെ അച്ഛനേയും നഷ്ടപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. തന്റെ അച്ഛന്റെ സ്‌നേഹം മനസിലാക്കിയാല്‍ ഈ ലോകം കൂടുതല്‍ തിളക്കമുള്ളതും അര്‍ത്ഥവത്തായതുമാകും എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

1966 മുതല്‍ 1968 വരെ സംപ്രേഷണം ചെയ്ത ടാര്‍സന്‍ സീരീസില്‍ ടാര്‍സന്റെ വേഷത്തിലെത്തിയത്. സീരീസിന്റെ ഷൂട്ടിങ്ങിനിടെ നിരവധി പരിക്കുകളും അദ്ദേഹത്തിന് പറ്റി. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനെ വന്യമൃഗം ആക്രമിക്കുകയും എല്ലിന് ഒടിവുണ്ടാവുകയും ചെയ്തു. 2001ല്‍ അദ്ദേഹം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് എഴുത്തുകാരനായി. രണ്ട് നോവലുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014ല്‍ എക്‌സ്‌പെക്റ്റിങ് അമീഷ് എന്ന ചിത്രത്തില്‍ വേഷമിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.