10 December 2025, Wednesday

ടാറ്റ ഹിറ്റാച്ചി ഇസഡ് ആക്സിസ് 38യു — മിനി മാർവൽ പുറത്തിറക്കി

Janayugom Webdesk
കോഴിക്കോട്
August 31, 2024 9:33 am

ടാറ്റ ഹിറ്റാച്ചി തങ്ങളുടെ ഏറ്റവും പുതിയ 3.5‑ടൺ മിനി എക്സ്കവേറ്റർ ഇസഡ് ആക്സിസ് 38യു — മിനി മാർവൽ പുറത്തിറക്കി. പുതിയ മിനി എക്സ്കവേറ്റർ ഇന്ത്യൻ വ്യവസായ അന്തരീക്ഷത്തിന് വേണ്ടി പ്രത്യേക രൂപകൽപന ചെയ്തതും നിർമാണ വ്യവസായത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും പര്യാപ്തമാണെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു. സമാനതകളില്ലാത്ത പ്രകടനവും കാര്യക്ഷമതയും ഈടുനിൽക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇടുങ്ങിയ സ്ഥലങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നത് കാരണം നഗര നിർമാണം, ലാൻഡ്സ്കേപ്പിംഗ്, യൂട്ടിലിറ്റി വർക്ക് എന്നിവയുൾപ്പെടെയുള്ള വിവിധ ജോലികൾക്ക് അനുയോജ്യമായതാണ്. 

ഉയർന്ന‑ഔട്ട്പുട്ട് ജാപ്പനീസ് എഞ്ചിൻ, സുഗമവും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പാക്കുന്ന ഒരു നൂതന ഹൈഡ്രോളിക് സിസ്റ്റം, മെച്ചപ്പെട്ട ദൃശ്യപരതയ്ക്കായി ഉറപ്പിച്ച ഘടനയും റിയർ വ്യൂ ക്യാമറയും ഉൾപ്പെടെ വിപുലമായ സുരക്ഷാ ഫീച്ചറുകൾ എന്നിങ്ങനെ സൗകര്യത്തിനും സുരക്ഷയ്ക്കും ശക്തമായ ഊന്നൽ നൽകിയാണ് പുതിയ ഇസഡ് ആക്സിസ് 38യു — മിനി മാർവൽ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ടാറ്റ ഹിറ്റാച്ചി മാർക്കറ്റിംഗ് ജനറൽ മാനേജർ സിദ്ധാർത്ഥ് ചതുര് വേദി പറഞ്ഞു

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.