ടാറ്റു സെന്റെർ പീഡനക്കേസിൽ പ്രതി സുജീഷ് കുറ്റം ചെയ്‍തതിന് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. പ്രതിയുമായി കൊച്ചിയിലെ ഇങ്ക് ഫെക്ടഡ് എന്ന സ്ഥാപനത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി കുറ്റം ചെയ്തെന്ന് അന്വേഷണത്തിൽ വ്യക്തമായി. ധാരാളം തെളിവുകൾ കിട്ടിയിട്ടുണ്ട്. നിലവിൽ ആറ് പരാതികളാണ് കിട്ടിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
ഒളിവിലായിരുന്ന സുജീഷിനെ ശനിയാഴ്ച രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. സുജേഷ് ബംഗളൂരുവിലേക്ക് കടന്നതായി പൊലീസ് സംശയിച്ചിരുന്നു. ഇതിനിടെയിലാണ് പ്രതിയെ കൊച്ചിയിൽ നിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കേരളത്തിനു പുറത്തേക്ക് കടന്നശേഷം പിന്നീട് തിരിച്ചു വന്നതാണെന്ന് പൊലീസ് അറിയിച്ചു.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പൊലീസിന് ലഭിച്ച ആറ് പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പാലാരിവട്ടം, ചേരാനല്ലൂർ സ്റ്റേഷനുകളിൽ ആയിരുന്നു കേസുകൾ. പീഡനത്തിനിരയായ യുവതികളുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ടാറ്റു ചെയ്യാൻ പോയപ്പോഴുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ യുവതി പങ്കുവച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെ സമാന ആരോപണവുമായി കൂടുതൽ യുവതികൾ രംഗത്തെത്തുകയായിരുന്നു.
english summary;Tattoo torture case: Defendant arrested
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.