നികുതി കുടിശിക സംബന്ധിച്ച കോണ്‍ഗ്രസിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ആദായ നികുതി അപ്പീല്‍ ട്രിബ്യുണലിന്റെ നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 105 കോടി രൂപ നികുതി കുടിശിക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയിരുന്നു.
2018–19 സാമ്പത്തിക വര്‍ഷത്തിലെ നികുതി കുടിശികയായിരുന്നു ഇത്. ആദായ നികുതി വകുപ്പ് നോട്ടീസിനെതിരെ കോണ്‍ഗ്രസ് അപ്പീല്‍ ട്രിബ്യുണലിനെ സമീപിച്ചിരുന്നെങ്കിലും ട്രിബ്യുണല്‍ കോണ്‍ഗ്രസ് ആവശ്യം തള്ളിയിരുന്നു. ഈ നടപടിക്കെതിരെയായിരുന്നു കോണ്‍ഗ്രസ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്. ട്രിബ്യൂണലിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ യശ്വന്ത് വര്‍മ്മ, പുരുഷൈന്ദ്രകുമാര്‍ കൗരവ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹൈക്കോടതിയും ആവശ്യം തള്ളിയതോടെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചേക്കും.
English Summary:Tax arrears: Delhi High Court dismisses Congress plea
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.