അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവ് അവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനും കാലങ്ങളായിട്ടുള്ള നികുതി പരിഷ്കരണം വരുത്തേണ്ടതിനാലും അതുവഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണവും ലക്ഷ്യമിട്ടുള്ള ചില നിര്‍ദേശങ്ങളാണ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശ വകുപ്പ് മന്ത്രിയുമായി നേരത്തെ തന്നെ സംസാരിച്ചിരുന്നു. ആശങ്ക അറിയിച്ച പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അടഞ്ഞുകിടക്കുന്ന വീടുകള്‍ക്കും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതി ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.
English Summary: Tax on foreclosed houses: Not under consideration now, says Finance Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.