12 February 2026, Thursday

Related news

February 12, 2026
February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026

ചോറ്റാനിക്കരയിൽ അധ്യാപകനും കുടുംബവും മരിച്ച നിലയില്‍

Janayugom Webdesk
കൊച്ചി
October 14, 2024 2:33 pm

ചോറ്റാനിക്കരയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കണ്ടനാട് സ്കൂളിലെ അധ്യാപകനെയും കുടുംബത്തെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കക്കാട് സ്വദേശിയായ രഞ്ജിത്ത്, ഭാര്യ രശ്മി മക്കളായ ആദി(ഒമ്പത്), ആദ്യ(ഏഴ്) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയശേഷം രഞ്ജിത്തും രശ്മിയും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് നിഗമനം.

നാലുപേരുടെയും മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകണമെന്ന് കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്തിനെയും രശ്മിയെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും മക്കളെ കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിനുശേഷം നാലുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.