6 March 2026, Friday

Related news

March 6, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026

അംഗൻവാടിക്കുള്ളിലും പുറത്തുവച്ചും ടീച്ചറും, ഹെൽപ്പറും തമ്മിൽതല്ല്

Janayugom Webdesk
ചേർത്തല
February 23, 2025 4:58 pm

അംഗൻവാടിയിൽ ടീച്ചറും, ഹെൽപ്പറും അംഗൻവാടിക്കുള്ളിലും പുറത്തുവച്ചും തമ്മിൽതല്ല്. തല്ല് നേരിട്ട് കണ്ട പിഞ്ചു കുഞ്ഞുങ്ങൾ പരിഭ്രാന്തിയിലായി. ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. കടക്കരപ്പള്ളി പഞ്ചായത്ത് 8-ാo വാർഡ് കൈതക്കാട് അംഗനവാടിയിലെ അധ്യാപികയായ കടക്കരപ്പള്ളി 13-ാം വാർഡ് കടക്കരപ്പള്ളി കണ്ടത്തി പറമ്പിൽ ഗീതയും, ഹെൽപ്പർ 8ാം വാർഡ് സബ്നാ നിലയത്തിൽ സജിനിയുമാണ് അടിപിടി നടത്തിയത്. ശാരീരക അവശതകളോടെ ഗീതയെ ചേർത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറെ നാളുകളായി അംഗൻവാടിയിൽ കുട്ടികൾക്ക് നൽകാൻ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ കാണാതെ വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. പലവട്ടം ഇരുവരും ഇതേ കുറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. സജിനിയുടെ വീടിന്റെ സമീപമാണ് അംഗൻവാടി പ്രവർത്തിയ്ക്കുന്നത്. കുട്ടികൾക്ക് നൽകുവാനായി കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കൾ പലപ്പോഴും കാണാതെ വരുന്ന സംഭവം പതിവാണ്. 

ഇതിനെ കുറിച്ച് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ഗീത പലവട്ടം പരാതി നൽകിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. വെള്ളിയാഴ്ച ഇതിനെകുറിച്ച് ചെയ്തതോടെയാണ് അടിപിടിയിൽ കലാശിച്ചത്. ഗീതയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ച് പവന്റെ മാല സജിനി വലിച്ചു പൊട്ടിച്ചു. ഇതേ തുടർന്ന് കഴുത്തിലും ചതവുകളുണ്ടായി. സംഭവത്തിന് ശേഷം ഗീതയെ ചേർത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കു തറയും, മറ്റ് ജനപ്രതിനിധികളും, പഞ്ചായത്ത് അധികൃതരും ഐസിഡിഎസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവം അന്വേഷിച്ച് റിപ്പോർട്ട് കിട്ടും വരെ ഇരുവരെയും മാറ്റി നിർത്തിയിരിക്കുകയാണ്. 6 മാസം മുമ്പ് മാത്രം ഹെൽപ്പറായി ജോലിയിൽ കയറിയ സജിനി അധ്യാപികയായ ഗീതയെ മർദ്ദിച്ചതിൽ അംഗനവാടി കൂട്ടായ്മകളിൽ പ്രതിഷേധമുയരുന്നുണ്ട്. സംഭവത്തിൽ പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.