16 February 2026, Monday

Related news

February 6, 2026
February 4, 2026
February 4, 2026
January 29, 2026
January 14, 2026
January 7, 2026
January 4, 2026
November 30, 2025
October 11, 2025
September 28, 2025

ഉത്തരം നല്‍കിയില്ല: കൊച്ചിയില്‍ മൂന്ന് വയസുകാരനെ ക്രൂരമായി മർദിച്ച അധ്യാപിക അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
October 10, 2024 5:15 pm

കൊച്ചിയില്‍ മൂന്നുവയസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ മട്ടാഞ്ചേരിയിലാണ് സംഭവം. മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കും. ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരൽ ഉപയോ​ഗിച്ച് പുറത്ത് മർദിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ഇന്നലെയാണ് സംഭവം. കുഞ്ഞിന്റെ പുറത്ത് ചൂരൽ കൊണ്ട് മർദനമേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തിൽ അധ്യാപികയെ സസ്പെന്റ് ചെയ്തതായി സ്ഥാപനം അറിയിച്ചു. മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.