
ചെസ് പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിയോട് ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകന്‍ അറസ്റ്റില്‍.പുല്ലമ്പാറ മേലാറ്റുമുഴി പന്തപ്ലാവിക്കോണം കുവപ്പറമ്പ് വീട്ടില്‍ വിജേഷാണ്അറസ്റ്റിലായത്. ഇയാള്‍ക്ക് 41വയസായിരുന്നു.വെഞ്ഞാറമൂട് വയ്യേറ്റ് മിറക്കള്‍ ചെസ് അക്കാഡമി നടത്തിപ്പുകാരനാണ് .
14വയസുള്ള ആണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്.പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് സ്കൂളിലെ അദ്ധ്യാപകന്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് അതിക്രമവിവരം പുറത്തായത്.തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി.വെഞ്ഞാറമൂട് പൊലീസ് എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.