
ക്ലാസ് മുറിയിലെ എൽസിഡി സ്ക്രീനിൽ അശ്ലീല വീഡിയോ കാണിക്കുകയും ആറാം ക്ലാസ് വിദ്യാർത്ഥിനികളോട് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത സ്കൂൾ അധ്യാപകൻ അറസ്റ്റില്‍. പഞ്ചാബിലാണ് സംഭവം.
സ്‌കൂൾ വിദ്യാർത്ഥിനിയുടെ പിതാവിന്റെ പരാതിയിലാണ് രാജീവ് ശർമ്മ എന്ന അധ്യാപകനെ അറസ്റ്റ് ചെയ്തതെന്ന് സത്നാംപുര എസ്എച്ച്ഒ ഗുരീന്ദർജിത് സിംഗ് പറഞ്ഞു. ഗോവിന്ദ്പുര മൊഹല്ലയിലെ സർക്കാർ മിഡിൽ സ്‌മാർട്ട് സ്‌കൂളിലെ അധ്യാപകനാണ് പ്രതി. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
English Summary: Teacher arrested for showing obscene video in classroom
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.