അധ്യാപകന്റേത് ബാഡ് ടച്ച് ആണെന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ മൊഴിയെ തുടർന്ന് ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ആണ് അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളിയത്. സ്കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് പ്രതി. പല തവണ അധ്യാപകന്‍ തന്റെ ശരീരഭാഗങ്ങളിൽ പിടിച്ചിട്ടുണ്ടെന്ന് ഏഴാം ക്ലാസുകാരി പൊലീസിന് മൊഴി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തിൽ ഈ മാസം 10ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അധ്യാപകന്‍ നടത്തിയ കുറ്റകൃത്യം അംഗീകരിക്കാനാവില്ല എന്ന് ജാമ്യാപേക്ഷ എതിർത്തുകൊണ്ട് സ്പെഷ്യൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ പറഞ്ഞു. അധ്യാപകനെതിരെ മറ്റൊരു വിദ്യാർത്ഥിനി കൂടി പരാതി നൽകിയതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. മാതൃകയാകേണ്ട അധ്യാപകന്റെ പ്രവൃത്തി ന്യായീകരിക്കാനാവില്ല എന്ന് കോടതി ഉത്തരവിൽ പറയുന്നു.
English Sammury: The bail application rejected teacher, who touched the body parts of the student
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.