തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ അധ്യാപിക പിടിയില്‍. യുപി പുരാന്‍പുരിയിലെ പ്രൈമറി സ്ക്കൂള്‍ അധ്യാപികയാണ് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നഗരസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഋതു ടോമാർ എന്ന അധ്യാപികയാണ് പിടിയിലായത്. യുപിയിലെ പുരാൻപൂരിലെ പഛ്പേട വില്ലേജ് പ്രൈമറി സ്കൂളിലെ അധ്യാപികയാണ് ഇവർ.
നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ഒരു ബൂത്തിൽ പോളിങ് ഓഫീസറായി ഇവരെ നിയമിച്ചിരുന്നു. തുടർന്ന് താൻ കോവിഡ് പോസിറ്റീവാണെന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഇവർ ഡ്യൂട്ടിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷിച്ചതായി ഡിഡിഒ പിലിഭിത് ധമേന്ദ്ര പ്രതാപ് സിങ് പറഞ്ഞു
ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോള്‍ പോളിങ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരാളുടെ സർട്ടിഫിക്കറ്റ് തിരുത്തിയതാണെന്ന് കണ്ടെത്തി.
English Summary:
Teacher gave fake covid certificate to avoid election duty
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.