14 February 2026, Saturday

Related news

February 6, 2026
February 4, 2026
February 4, 2026
January 29, 2026
January 22, 2026
January 14, 2026
January 12, 2026
January 11, 2026
January 7, 2026
January 4, 2026

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് അദ്ധ്യാപികയെ ക്ലാസ് മുറിയില്‍ വെച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 20, 2024 1:52 pm

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് അദ്ധ്യാപികയെ ക്ലാസ് മുറിയില്‍ വച്ച് കൊലപ്പെടുത്തി .യുവാവ്. 24കാരിയായ തഞ്ചാവൂര്‍ സ്വദേശി രമണിയാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂര്‍ മല്ലിപ്പട്ടണത്തെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ വച്ച് ഇന്ന് രാവിലെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മുപ്പതുകാരനായ മദന്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അധ്യാപിക കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് മദന്‍ കുമാര്‍ കത്തിയുമായി ക്ലാസിലെത്തിയത്. കുട്ടികളുടെ കണ്‍മുന്നില്‍വച്ച് യുവാവ് അധ്യാപികയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഉടന്‍ തന്നെ രമണിയെ മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

രമണിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇരുവരും ഒരേ പ്രദേശത്ത് താമസിക്കുന്നവരും ഒരേ സമുദായത്തില്‍പ്പെട്ടവരുമാണ്. മദന്‍ കുമാര്‍ വിവാഹ അഭ്യര്‍ഥനയുമായി യുവതിയുടെ വീട്ടുകാരെ സമീപച്ചെങ്കിലും വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചു.നാല് മാസം മുന്‍പാണ് രമണി മല്ലപ്പട്ടണം ഹൈസ്‌കൂളില്‍ അധ്യാപികയായി എത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.