22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024
November 9, 2024

അധ്യാപക യോഗ്യതാ പരീക്ഷയിലെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവം: മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

Janayugom Webdesk
ജയ്​പുർ
February 20, 2022 10:54 am

രാജസ്ഥാൻ അധ്യാപക യോഗ്യത പരീക്ഷയിലെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കേസില്‍ പ്രതിയായ ജോലോര്‍ ജില്ലയിലെ ഗ്രാം സേവക്, നരേന്ദ്രയെചോദ്യം ചെയ്തതില്‍ നിന്നാണ് ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ ബബ്‌ലു മീണയ്ക്ക് പങ്കുള്ളതായി കണ്ടെത്തിയതെന്ന് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എഡിജിപി അശോക് റാത്തോഡ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി ജോലോറിലെ ചാനലില്‍ പ്രവര്‍ത്തിക്കുകയാണ് ബബ്‌ലു. ദൗസ ജില്ല സ്വദേശിയാണ് ഇയാള്‍. റീത്ത് പരീക്ഷയില്‍ ഇയാളും പങ്കെടുത്തിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതുവരെ 40 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

33 ജില്ലകളിലെ 3,993 കേന്ദ്രങ്ങളിൽ രണ്ട്​ ഷിഫ്​റ്റുകളിലായിട്ടായിരുന്നു അധ്യാപക യോഗ്യത പരീക്ഷ. സർക്കാർ അധ്യാപകരുടെ 31000 ഒഴിവുകളിലേക്കായി 16.51 ലക്ഷം പേരായിരുന്നു പരീക്ഷ എഴുതിയത്​. കോപ്പിയടി ഒഴിവാക്കാൻ ചില ജില്ലകളിൽ മൊബൈൽ സേവനം നിർത്തിവെക്കുക വരെ ചെയ്​തതിനിടെയാണ്​ രാജ്യത്തെ ഞെട്ടിച്ച്​ വലിയ തട്ടിപ്പ്​ പിടികൂടിയത്​.

Eng­lish Sum­ma­ry: Teacher Qual­i­fi­ca­tion Exam Ques­tion Paper Leaked: Jour­nal­ist Arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.