
മണിക്കൂറുകളോളം കാത്തിരുന്ന അധ്യാപകരേയും വിദ്യാർത്ഥികളേയും നിരാശരാക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി സ്കൂൾ സന്ദർശിക്കാതെ തിരികെ മടങ്ങി. ശനിയാഴ്ച രാവിലെ പെരുവല്ലൂർ ഗവ. യുപി സ്കൂളിലായിരുന്നു സംഭവം. സ്കൂൾ ഗേറ്റ് കടന്ന് മന്ത്രിയുടെ വാഹനം അകത്തേക്ക് പ്രവേശിച്ചെങ്കിലും വാഹനം നിർത്തി അതിൽത്തന്നെ സുരേഷ് ഗോപി ഇരുന്നു. പിന്നീട് വാഹനം പുറകോട്ടെടുത്ത് മറ്റൊരു ചടങ്ങിലേക്ക് പോകുകയായിരുന്നു.
സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി തിരിച്ചുപോയതെന്നും അദ്ദേഹത്തിന്റെ പ്രോഗ്രാം ലിസ്റ്റിൽ സ്കൂൾ സന്ദർശനം ഇല്ലെന്നുമാണ് മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. എന്നാൽ കേന്ദ്രമന്ത്രിയെ നേരിൽ കണ്ടിരുന്നുവെന്നും അദ്ദേഹം അനുവദിച്ച സമയത്തിൽ ആണ് ചടങ്ങ് ക്രമീകരിച്ചതെന്നും സ്കൂൾ അധികൃതർ പറയുന്നു. 2026‑ൽ ശതാബ്ദി ആഘോഷിക്കുന്ന പെരുവല്ലൂർ ഗവ. സ്കൂളിന് എംപി ഫണ്ടിൽനിന്ന് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. സുരേഷ് ഗോപി സ്കൂൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അധ്യാപകർ ക്ലസ്റ്റർ ക്ലാസ് മാറ്റിവെച്ചാണ് സ്കൂളിൽ എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.