യുദ്ധഭൂമിയായ ഉക്രെയ്നിലേക്ക് വാണിജ്യ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്തതിനാല്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ബദല്‍ സംവിധാങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഉക്രെയ്നില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് പുറത്ത് കടക്കാന്‍ സഹായിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ഒരു സംഘത്തെ അതിര്‍ത്തി പ്രദേശമായ സോഹാനിയിലേക്ക് അയച്ചു. ഹംഗറി സര്‍ക്കാരുമായി ചേര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ പ്രവര്‍ത്തിക്കുകയാണെന്ന് ദൗത്യസേന ട്വീറ്റ് ചെയ്തു. പോളണ്ട്, സ്ലോവാക് റിപബ്ലിക്, റൊമാനിയ എന്നിവിടങ്ങളിലെ ഉക്രെയ്ന്‍ കരാതിര്‍ത്തികളിലേക്ക് വിദേശകാര്യമന്ത്രാലയം സംഘങ്ങളെ അയക്കുന്നുണ്ട്.
English Summary: Team from Hungary to expel Indians from Ukraine
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.