5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 5, 2025
April 3, 2025
April 3, 2025
April 1, 2025
March 30, 2025
March 25, 2025
March 22, 2025
March 10, 2025
March 9, 2025
February 10, 2025

രാഹുല്‍ ദ്രാവിഡിനും രോഹിത് ശര്‍മ്മക്കും ഇന്ത്യന്‍ ടീമിന്‍റെ ഹൃദയംഗമായ ട്രിബ്യൂട്ട്

Janayugom Webdesk
July 14, 2024 5:00 pm

ടി20 ലോകകപ്പിന്‍റെ മുഖ്യ പരിശീലകനായി കാലാവധി പൂര്‍ത്തിയാക്കിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്  ഹൃദയംഗമമായ വിടവാങ്ങല്‍ നല്‍കി ഇന്ത്യന്‍ ടീം ഫിസിയോ കംലേഷ് ജയിന്‍.ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകകപ്പില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം കപ്പുയര്‍ത്തിയോടെയയായിരുന്നു ദ്രാവിഡിന്‍റെ കാലാവധി അവസാനിച്ചത്.ടി20 ലോകകപ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും അവസാന മത്സരമായിരുന്നു.വിരാട് കൊഹ്ലിക്കും രവീന്ദ്ര ജഡേജയ്ക്കുമൊപ്പം അദ്ദേഹത്തിന്‍റെയും വിരമിക്കല്‍ പ്രഖ്യാപിച്ചു.

രോഹിത്തിനും ദ്രാവിഡിനുമുള്ള വിടവാങ്ങല്‍ പോസ്റ്റുകള്‍ പ്രവഹിക്കുമ്പോള്‍ ഇന്ത്യന്‍ ടിം ഫിസിയോ കംലേഷ് ജയിനും എല്ലാവരിലും സ്വാധീനം ചെലുത്തിയ രോഹിത്തിനും ദ്രാവിഡിനും നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്ക് വച്ചിരിക്കുകയാണ്.”രണ്ട് നിസ്വാര്‍ത്ഥരായ വ്യക്തികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഒരാള്‍ക്കൊപ്പം പ്രവ‍ര്‍ത്തിക്കുന്നതായി പ്രതീക്ഷിക്കാം.അവരുടെ ക്രിക്കറ്റ് നേട്ടങ്ങള്‍,റണ്‍സ്,ക്യാച്ചുകള്‍,നേതൃപാടവം എന്നിവയെക്കുറിച്ച് ഞാന്‍ പ്രത്യേകം കുറിയ്ക്കേണ്ടതില്ലല്ലോ.എന്നിരുന്നാലും അവരുടെ മറ്റുള്ളവരോടുള്ള ബഹുമാനപൂര്‍വ്വമായ പെരുമാറ്റവും എല്ലാവര്‍ക്കും അവര്‍ നല്‍കുന്ന വിലയും എടുത്തു പറയാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.വിലമതിക്കാനാകാത്ത ഒരുപാട് സമയങ്ങള്‍ അവര്‍ സമ്മാനിച്ചിട്ടുണ്ട്.തുടര്‍ച്ചയായ വിജയങ്ങള്‍ ഉണ്ടായിട്ടുപോലും കൂടുതല്‍ നന്നാക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന കാര്യത്തില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു എന്നും കംലേഷ് കൂട്ടിച്ചേര്‍ത്തു.

Eng­lish Summary;Team India Physio Pays Heart­felt Trib­ute To Rahul Dravid, Rohit Sharma

You can also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.