23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

സാമൂഹ്യസുരക്ഷയൊരുക്കുന്നതിൽ ടീം കേരള പങ്കാളികളാകണം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 23, 2023 9:37 pm

നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതിൽ ടീം കേരള യൂത്ത് ഫോഴ്സ് വോളന്റിയർമാർ പങ്കാളികളാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുവജനക്ഷേമ ബോര്‍ഡ് ആവിഷ്കരിച്ച് നടപ്പാക്കിയ ടീം കേരള യൂത്ത് ഫോഴ്സിന്റെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട്‌ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളുടെ കര്‍മ്മശേഷി സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതാണ് ടീം കേരള യൂത്ത് ഫോഴ്സ്. യുവാക്കളുടെ സേവന സന്നദ്ധത താഴേത്തട്ടില്‍ എത്തിക്കുക, സന്നദ്ധ സേവന രംഗത്ത് യുവാക്കളില്‍ താല്പര്യം ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടീം കേരള പ്രവര്‍ത്തിക്കുന്നത്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ ദുരന്തത്തിന്റെ ആഘാതങ്ങള്‍ കുറക്കാന്‍ ശ്ലാഘനീയമായ ഇടപെടലാണ് യൂത്ത് ഫോഴ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയ 2500 പേരടങ്ങുന്ന സംഘത്തിന്റെ പാസിങ്‌ ഔട്ട്‌ പരേഡാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ നടന്നത്. പഞ്ചായത്തുതല സേനയിൽ രജിസ്റ്റർ ചെയ്ത 17,500 പേരിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടവരാണ് ശാസ്ത്രീയമായി പരിശീലനം ലഭിച്ച് ഇന്നലെ പരേഡില്‍ പങ്കെടുത്തത്. 

ചടങ്ങില്‍ യുവജന ക്ഷേമ ബോർഡ്‌ ചെയർമാൻ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. വി കെ പ്രശാന്ത് എംഎൽഎ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, അംഗങ്ങളായ വി കെ സനോജ്, എസ് കവിത, ഷെരീഫ് പാലൊളി, പി എം ഷെബീറലി, സന്തോഷ് കാല, മെമ്പർ സെക്രട്ടറി വി ഡി പ്രസന്നകുമാർ, തിരുവനന്തപുരം ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എ എം അൻസാരി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ ആർ എസ് ചന്ദ്രികാദേവി, അവളിടം ക്ലബ് ജില്ലാ യുവതീ കോ-ഓർഡിനേറ്റർ വി എസ് ശ്യാമ, ടീം കേരള സംസ്ഥാന കോ-ഓർഡിനേറ്റർ പി എം സാജൻ തുടങ്ങിയവരും പങ്കെടുത്തു.

Eng­lish Sum­ma­ry; Team Ker­ala should be involved in pro­vid­ing social secu­ri­ty: Chief Minister

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.