14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

September 20, 2024
May 21, 2024
April 15, 2024
November 22, 2023
November 10, 2023
September 10, 2023
September 5, 2023
August 9, 2023
July 14, 2023
June 30, 2023

ബിലീവേഴ്സ് പരമാധ്യക്ഷന് ആയിരങ്ങളുടെ അശ്രുപൂജ; ഇന്ന് സംസ്കാരം

Janayugom Webdesk
നിരണം
May 21, 2024 8:55 am

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷന്‍ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായ്ക്ക് ആയിരങ്ങളുടെ അശ്രുപൂജ. സംസ്കാരം ഇന്ന് നടക്കും. ഞായറാഴ്ച ജന്മനാടായ നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചില്‍ വൈകിട്ടോടെ ഭൗതിക ശരീരം എത്തിച്ചു. തുടര്‍ന്ന് പ്രത്യേക ശുശ്രൂഷ നടന്നു. അവിടെ നിന്നും രാത്രിയില്‍ സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറില്‍ എത്തിച്ച യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ എത്തി. 

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതി ഭദ്രാസനം സഹായ മെത്രാൻ അഭിവന്ദ്യ മാത്യുസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, നേപ്പാൾ ആർച്ച് ബിഷപ്പ് ടൈറ്റസ് മോർ ഒസ്താസിയോസ്, മാർട്ടിൻ മോർ അപ്രേം എപ്പിസ്ക്കോപ്പ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി. ഇടവക വികാരി ഫാ മർക്കോസ് പള്ളിക്കുന്നേൽ, ഫാ സാബു മാതിരംപള്ളിയിൽ, ഫാ റെജി കെ തമ്പാൻ, മുൻ വികാരിമാരായ ഫാ ഷിജു മാത്യു, ഫാ റോബിൻ പീറ്റർ, ഫാ ജോസ് കരിക്കം, ഫാ വില്യംസ് ചിറയത്ത് എന്നിവർ ഉൾപ്പെടെ നിരവധി വൈദികർ സഹ കാർമ്മികത്വം വഹിച്ചു. കൂടാതെ നിരണം, തലവടി, എടത്വ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ സഭകളിലെ വൈദീകരും ക്രൈസ്തവ സംഘടന ഭാരവാഹികളും ശുശ്രൂഷയില്‍ പങ്കെടുത്തു. ഫാ റോബിൻ കണ്ടത്തിലിന്റെ നേതൃത്വത്തിൽ ഉള്ള ക്വയർ ഗാനങ്ങൾ ആലപിച്ചു. 

സഭാ സെക്രട്ടറി ഡോ. ഫാദർ ജോൺസൺ ഡാനിയേൽ, സഭാ വക്താവ് ഫാദർ സിജോ പന്തപള്ളിൽ, ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ഇടവക ഖജാൻജി റെന്നി തോമസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി. മന്ത്രിമാരായ പി പ്രസാദ്, വി എന്‍ വാസവന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, മുൻ മന്ത്രി അഡ്വ മാത്യു ടി തോമസ് എംഎൽഎ, മുൻ എംഎൽഎമാരായ ജോസഫ് എം പുതുശ്ശേരി, കെ എസ് ശബരിനാഥന്‍, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, തിരുവല്ല നഗര സഭ ചെയർപേഴ്സൺ അനുജോർജ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ന് രാവിലെ ഒമ്പതിന് പ്രത്യേക ശുശ്രൂഷ, പത്തിന് പള്ളിയിലേക്കുള്ള വിലാപ യാത്ര, 11ന് കബറടക്ക ശുശ്രൂഷ. കുറ്റപ്പുഴ സഭാ ആസ്ഥാനത്തെ സെന്റ് തോമസ് ദേവാലയത്തോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ കല്ലറയിലായിരിക്കും ഭൗതിക ശരീരം സംസ്കരിക്കുന്നത്. 

Eng­lish Sum­ma­ry: Tear­ful wor­ship of thou­sands to the Supreme Leader of Believ­ers; Cul­ture today

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.