
ബംഗളൂരുവില്‍ സഹപ്രവർത്തകയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ടെക്കിയായ യുവാവ് അറസ്റ്റിലായി. നാഗേഷ് സ്വപ്നിൽ മാലി (30) എന്നയാളാണ് പിടിയിലായത്. മറ്റൊരു സഹപ്രവർത്തകയുടെ ദൃശ്യവും ഇത്തരത്തിൽ പകർത്തിയിട്ടുണ്ടെന്ന് ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു. മാനസിക സംതൃപ്തിക്കായാണ് ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നതെന്ന് ഇയാൾ പോലീസിന് മൊഴിനൽകി. ഇത്തരത്തില്‍ 50-ഓളം വീഡിയോകള്‍ നാഗേഷിന്റെ മൊബൈല്‍ ഫോണില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ജൂൺ 30‑നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് മറ്റാരുടെയോ നിഴല്‍ യുവതിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. എന്താണ് സംഭവിച്ചതെന്നറിയാനായി യുവതി ക്ലോസറ്റിന് മുകളില്‍ കയറി നിന്ന് നടത്തിയ പരിശോധനയില്‍ ഒരാൾ വിവസ്ത്രനായി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതാണ് കണ്ടത്. യുവതി കണ്ടെന്ന് മനസിലാക്കിയതോടെ പ്രതി പലതവണ മാപ്പപേക്ഷിച്ചു. യുവതി അറിയിച്ചതിനുസരിച്ച് സഹപ്രവര്‍ത്തകര്‍ എത്തിയാണ് നാഗേഷിനെ പിടികൂടിയത്. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.