
സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകി. തിങ്കളാഴ്ച രാവിലെ 10.20ന് ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയർ തകരാറിലായതിനെ തുടർന്നാണ് യാത്ര മുടങ്ങിയത്. വിമാനത്തിന്റെ സ്‌പെയർ പാർട്‌സ് ഇന്ത്യയിൽ നിന്ന് എത്താത്തതാണ് അനിശ്ചിതമായി വൈകാൻ കാരണമെന്നാണ് വിവരം.
സാങ്കേതിക തകരാർ തീർത്ത് തിങ്കൾ രാത്രി 8.20ന് വിമാനം പുറപ്പെടുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഈ സമയത്തും വിമാനം പുറപ്പെട്ടില്ല. തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. വിമാനം ചൊവ്വ ഉച്ചക്ക് ഒന്നിന് പുറപ്പെടുമെന്നാണ് വിവരം. വിമാനം പെട്ടെന്ന് മുടങ്ങിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.