
ബിഹാറില്‍ ടി20 ലോകകപ്പ് ഫൈനൽ കാണുന്നതിനിടെ ഉണ്ടായ തര്‍ക്കതില്‍ കൗമാരക്കാരനെ സുഹൃത്ത് തല്ലിക്കൊന്നു. വൈശാലി ജില്ലയിലെ ജാക്കോപൂർ ഗ്രാമത്തിൽ ഞായറാഴ്ച വൈക്കുനേരമാണ് സംഭവം നടന്നത്. 17കാരൻ കുന്ദൻ കുമാറിനെയാണ് സുഹൃത്ത് കിഷൻ കുമാര്‍ കൊലപ്പെടുത്തിയത്.
ടി20 മത്സരത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് അടികിട്ടിയതാണ് മരണകരണമെന്നും പൊലീസ് വ്യക്തമാക്കി. നാട്ടുകാര്‍ ചേര്‍ന്നാണ് കുന്ദനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയില്‍ ഇരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. കൊല നടത്തിയതിന് പിന്നാലെ പ്രതി കിഷൻ ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കായിയുള്ള തെരച്ചില്‍ ശക്തമാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.