15 December 2025, Monday

Related news

December 1, 2025
October 23, 2025
October 20, 2025
October 13, 2025
October 7, 2025
October 7, 2025
October 7, 2025
October 4, 2025
September 26, 2025
July 8, 2025

അച്ഛനുമായുള്ള വഴക്കിനിടെ കൗമാരക്കാരന്‍ മുത്തശ്ശിയെ വെടിവച്ചുകൊന്നു

web desk
ചണ്ഡീഗഡ്
April 26, 2023 8:08 am

പിതാവുമായുള്ള വഴക്കിനെ തുടർന്ന് കൗമാരക്കാരൻ മുത്തശ്ശിയെ വെടിവെച്ചു കൊന്നു. ഹരിയാന റോഹ്തക് ജില്ലയിലെ നന്ദൽ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 68 വയസുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത ശേഷം പതിനേഴുകാരന്‍ ഒളിവില്‍പ്പോയി. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ഉദ്യോഗസ്ഥനായ പിതാവുമായി കുട്ടി വഴക്കിട്ടിരുന്നു. അവന്റെ മോശം പ്രതികരണത്തെ കുറിച്ച് പിതാവ് തൊട്ടപ്പുറത്ത് സഹോദരനൊപ്പം താമസിക്കുന്ന തന്റെ അമ്മയോട് വിവരിക്കുന്നതിനിടെയാണ് അവന്‍ വെടിവച്ചത്. അച്ഛന്റെ പേരില്‍ ലൈസന്‍സുള്ള തോക്കാണ് കുറ്റകൃത്യത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ലഖൻമജ്ര പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

 

Eng­lish Sam­mury: teen shoots dead grand­moth­er after a quar­rel with father

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.