24 February 2026, Tuesday

Related news

February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 20, 2026
February 20, 2026
February 17, 2026
February 17, 2026
February 17, 2026
February 15, 2026

തുടര്‍ച്ചയായ ലൈംഗിക പീഡനം; പിതാവിനെ വെടിവച്ചു കൊന്ന് 14 വയസുകാരി

Janayugom Webdesk
ഇസ്‍‌ലാമാബാദ്
September 24, 2023 5:22 pm

ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ വെടിവച്ചു കൊന്ന് 14 വയസുകാരി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ശനിയാഴ്ചയാണു സംഭവം. ഇയാൾ കഴിഞ്ഞ മൂന്നു മാസമായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയെന്നാണു റിപ്പോർട്ട്.

ലഹോറിലെ ഗുജ്ജർപുര പ്രദേശത്തായിരുന്നു സംഭവം. പിതാവിന്റെ പീഡനം സഹിക്കവയ്യാതെയാണ് വെടിവച്ചതെന്നു പെൺകുട്ടിപറഞ്ഞു. പിതാവിന്റെ തോക്കുകൊണ്ടു തന്നെയാണ് പെൺകുട്ടി വെടിവച്ചത്. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

പെൺകുട്ടിക്കെതിരെ കുറ്റങ്ങൾ ചുമത്തുന്നതിനു മുൻപു സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Teen shoots father dead for rap­ing her over three months
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.