30 January 2026, Friday

Related news

January 30, 2026
January 30, 2026
January 29, 2026
January 28, 2026
January 24, 2026
January 23, 2026
January 23, 2026
January 16, 2026
January 13, 2026
January 10, 2026

ഉത്തരാഖണ്ഡില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ബന്ധു കൊലപ്പെടുത്തി; മൃതദേഹം വിരലുകളും മൂക്കും അറുത്തുമാറ്റിയ നിലയില്‍

Janayugom Webdesk
ഡെറാഡൂൺ
January 30, 2026 3:24 pm

ഉത്തരാഖണ്ഡിലെ വികാസ് നഗറില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധു ക്രൂരമായി കൊലപ്പെടുത്തി. കോട്‌വാലി പരിധിയിലുള്ള ധാലിപ്പൂരിലെ ശക്തി കനാലിന് സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ വിരലുകളും മൂക്കും അറുത്തുമാറ്റിയ നിലയിലായിരുന്നു. കല്ല് ഉപയോഗിച്ച് തല തകർത്തിരുന്നു. രക്തത്തിൽ കുതിർന്ന നിലയിലാരുന്നു മൃതദേഹം.

ബന്ധുവായ സുരേന്ദ്രയെന്ന യുവാവിനൊപ്പം മരുന്ന് വാങ്ങാനാണ് പെൺകുട്ടി ബൈക്കിൽ പോയത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ഇതിൽ പെൺകുട്ടിയും സുരേന്ദ്രയും ഒരുമിച്ച് ബൈക്കിൽ പോകുന്നത് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മൂർച്ചയുള്ള അരിവാളിന് സമാനമായ ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി.

കൊലപാതകത്തിന് ശേഷം പ്രതി കനാലിൽ ചാടിയിട്ടുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു. എസ്ഡിആർഎഫിന്റെ സഹായത്തോടെ കനാലിൽ തെരച്ചിൽ നടത്തി. കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്ന് ഡെറാഡൂൺ എസ്എസ്പി അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രതിയെ ഉടൻ പിടികൂടി അർഹമായ ശിക്ഷ നൽകണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.