13 February 2026, Friday

Related news

February 10, 2026
February 9, 2026
February 2, 2026
February 2, 2026
February 1, 2026
January 31, 2026
January 31, 2026
January 31, 2026
January 30, 2026
January 27, 2026

കൗമാരക്കാരന്റെ ആത്മഹ ത്യ: പൊലിസ് ഭീഷണി മൂലമെന്ന് ബന്ധുക്കളുടെ ആരോപണം

Janayugom Webdesk
പത്തനംതിട്ട
November 10, 2023 8:52 pm

കൗമാരക്കാരന്റെ ആത്മഹത്യ പൊലീസിന്റെ​ ഭീഷണിയിൽ മനംനൊന്ത് ആ ണെന്ന് മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിവേണമെന്ന്​ മാതാപിതാക്കൾ ആവശ്യപ്പെട്ടു. ചിറ്റാർ — വയ്യാറ്റുപുഴ പുത്തൻവീട്ടിൽ അജിത്​കുമാർ — സിനി ദമ്പതികളുടെ മകൻ വിഷ്ണുവാണ്​ കഴിഞ്ഞ മാസം 20ന്​ ആത്മഹത്യ ചെയ്തത്. ഇവർ​ താമസിച്ചിരുന്ന വാടക വീട്ടിൽ വെച്ചാണ് ആത്​മഹത്യ ചെയ്തത്. വൈകുന്നേരം അഞ്ച് മണിയോടെ​ മാതാപിതാക്കൾ എത്തിയപ്പോഴാണ്​​ വിഷ്ണുവിനെ തൂങ്ങിയ നിലയിൽ കാണുന്നത്​. പേരക്കൂട്ടിയുടെ മരണത്തിത്തിന്റെ ആഘാതത്തിൽ മുത്തച്ഛൻ വർഗീസും അന്നു രാത്രിയിൽ തന്നെ മരിച്ചു. 

ചിറ്റാർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്​ടൂ വിദ്യാർഥിയായിരുന്നു വിഷ്ണു. സീതത്തോട്​ സ്വദേശിയായ ഒരു പെൺകുട്ടിയുമായി വിഷ്ണുവിന്​ പരിചയമുണ്ടായിരുന്നു. ഈ പെൺകുട്ടി നിരന്തരം സോഷ്യൽമീഡിയയിലും ഫോണിൽകൂടിയും വിഷ്ണുവിനെ ശല്യം​ചെയ്​തിരുന്നതായി മാതാപിതാക്കളായ സിനിയും അജിത്​കുമാറും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 19ന്​ വീടിന്​ സമീപം എത്തണമെന്ന്​ പെൺകുട്ടി ആവശ്യ​പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിഷ്ണു രണ്ട്​ കൂട്ടുകാരോടൊപ്പം സ്​കൂട്ടറിൽ പകൽ അവിടെയെത്തി.
ഈസമയം പെൺകുട്ടിയുടെ പിതാവ്​ എത്തി വിഷ്ണുവിനെ ബലമായി പിടിച്ച്​ ചിറ്റാർ പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയതായി മാതാപിതാക്കൾ പറഞ്ഞു. 

കൂടെയുണ്ടായിരുന്ന കൂട്ടുകാരെയും സ്​റ്റേഷനിൽഎത്തിച്ചു. സ്​റ്റേഷനിൽ സി ഐയും പൊലീസുകാരും ചേർന്ന്​ വിഷ്ണുവിനെ ഭീഷണിപ്പെടുത്തുകയും പരസ്യമായി ആക്ഷേപിക്കുകയും പോക്​സോ കേസിൽ ജയിലിൽ ഇടുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പൊലീസ്​ അറിയിച്ചതനുസരിച്ച്​ മാതാവും സ്​റ്റേഷനിൽഎത്തി. മകന്റെ മുന്നിൽ വെച്ച്​ അവരെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തു. വീട്ടിൽ വന്നിട്ടും ​വിഷ്ണു കടുത്ത മാനസിക വിഷമത്തിലായിരുന്നു. കള്ളക്കേസിൽ കുടുക്കുമെന്ന ഭയവുമുണ്ടായിരുന്നു. ​ ആത്മഹത്യ ചെയ്യാൻ പൊലീസ്​ ​പ്രേരിപ്പിച്ചതായും മാതാവ്​ സിനി​ പറഞ്ഞു. കുറ്റക്കാരായ പൊലീസുകാർക്ക്​ എതിരെ നടപടി ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി, ജില്ലാപൊലീസ്​ മേധാവി തുടങ്ങിയവർക്ക്​ പരാതിയും നൽകിയിട്ടുണ്ട്​. മുഖ്യമന്ത്രിക്ക്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോന്നി ഡിവൈഎസ്പിക്ക് അനേഷണ ചുമതല കൈമാറിയിരിക്കുകയാണ്.

Eng­lish Sum­ma­ry: Teenager’s su icide: Rel­a­tives allege police intimidation

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.