23 February 2026, Monday

Related news

February 23, 2026
February 23, 2026
February 23, 2026
February 21, 2026
February 21, 2026
February 20, 2026
February 20, 2026
February 20, 2026
February 19, 2026
February 19, 2026

തേജസ് യുദ്ധവിമാനം ലാൻഡിങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; വിമാനത്തിന് തകരാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 23, 2026 11:08 am

വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ലാൻഡിങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. വിമാനത്തിനു വലിയ തോതിൽ തകരാർ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. പരിശീലന പറക്കലിന് ശേഷം വ്യോമത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഫെബ്രുവരി ഏഴിന് നടന്ന ഈ അപകടത്തെക്കുറിച്ച് വ്യോമസേന ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെത്തുടർന്ന്, വിശദമായ സാങ്കേതിക പരിശോധനകൾക്കായി നിലവിലുള്ള മുപ്പതോളം സിംഗിൾ സീറ്റ് തേജസ് വിമാനങ്ങൾ വ്യോമസേന താൽക്കാലികമായി സേവനത്തിൽനിന്ന് മാറ്റിനിർത്തി.

2024 മാർച്ചിൽ ജയ്‌സൽമേറിന് സമീപം തേജസ് വിമാനം തകർന്നു വീണിരുന്നു. ദുബായ് എയർഷോയിലെ പ്രകടനത്തിനിടെ 2025 നവംബറിൽ രണ്ടാമത്തെ വിമാനം തകർന്നു. തേജസ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, വ്യോമസേനയ്ക്ക് നൽകേണ്ട ‘തേജസ് മാർക്ക് 1 എ’ പതിപ്പിന്റെ വിതരണം വൈകുന്നതിനിടെയാണ് ഈ പുതിയ തിരിച്ചടി. എൻജിനുകൾ നൽകുന്നതിൽ അമേരിക്കൻ കമ്പനിയായ ജിഇ എയ്‌റോസ്‌പേസ് വരുത്തിയ കാലതാമസമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.