ബിജെപി നേതാവ് അദ്വാനിയുടെ രഥയാത്ര തന്‍റെ പിതാവ് ലാലുപ്രസാദ് യാദവ് തടഞതുപോലെ നരേന്ദ്രമോഡിയുടെ രഥം തടയാന്‍ പോകുന്നത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ആണെന്നു ആര്‍ജെഡി നേതാവും, ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വിയാദവ് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ കൈത്തറി നെയ്ത്തുകാരുടെ സഹകരണ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കുകയാണെന്നും യാദവ് പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ട് കോടി ആളുകള്‍ക്ക് ജോലി നല്‍കുമെന്നും എല്ലാ ബാങ്ക് അക്കൗണ്ടുകളിലും 15 ലക്ഷം ഉണ്ടാകുമെന്നും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും അവര്‍ വാഗ്ദാനം നല്‍കി. എന്നാല്‍ ഇവയില്‍ ഒന്നും പാലിക്കപ്പെട്ടില്ല. ഇതിനെ ചോദ്യം ചെയ്യുമ്പോള്‍ അവര്‍ ജനശ്രദ്ധ ഹിന്ദുക്കളിലേക്കും മുസ്‌ലിങ്ങളിലേക്കും പള്ളികളിലേക്കും അമ്പലങ്ങളിലേക്കും തിരിച്ചുവിടുന്നു തേജസ്വി യാദവ് അഭിപ്രായപ്പെട്ടു .ബിജെപി വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഭയപ്പെടുന്നു.
അധികാരം നഷ്ടപ്പെട്ടതിന് ശേഷം വെറുതെയല്ല ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാര്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്ക് എതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേരുമ്പോള്‍ അതൊരു ചരിത്ര മുഹൂര്‍ത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മമത ബാനര്‍ജിയും നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ താനും പങ്കെടുത്തിരുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു.
English Summary:
Tejashwi Yadav that Nitish Kumar will stop Narendra Modi’s chariot
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.