21 January 2026, Wednesday

Related news

January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

തേജസ്വനിയെ ബ്രസീൽ പൗരൻ കൊലപ്പെടുത്തിയത് നാട്ടിൽ തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെ; മൃതദേഹം വിട്ടുനല്‍കണമെന്ന് ബന്ധുക്കള്‍

Janayugom Webdesk
ഹൈദരാബാദ്
June 15, 2023 11:26 am

ലണ്ടനിൽ ഇന്ത്യൻ സ്വദേശിയായ 27 കാരി കുത്തേറ്റ് കൊല്ലപ്പെട്ടത് നാട്ടിലേക്ക് തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെ. അടുത്തു തന്നെ നാട്ടിലേക്ക് വരാനായി തേജസ്വിനി തയ്യാറെടുത്തിരുന്നുവെന്നും ഇതിനിടയിലാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ഹൈദരാബാദ് സ്വദേശിനി കൊന്തം തേജസ്വിനിയാണ് താമസ സ്ഥലത്ത് വെച്ച് ബ്രസീൽ പൗരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ തേജസിനിയുടെ കൂടെ താമസിക്കുന്ന ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റിരുന്നു.ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു തേജസ്വിനി ലണ്ടനിലെ അപ്പാർട്ട്മെന്‍റിൽ കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോൾ തേജസ്വിനി രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു. താമസ സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഒരാഴ്ച മുൻപാണ് തേജസ്വിനി സുഹൃത്തുക്കൾക്കൊപ്പം താമസം മാറിയത്. സംഭവത്തിൽ തേജസ്വിനിയോടൊപ്പം മുൻപ് താമസിച്ചിരുന്ന ബ്രസീലിയൻ പൗരനായ കെവിൻ അന്റോണിയോ ലോറെൻസോ ഡി മോറിസടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മകളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

eng­lish summary;Tejaswani was killed by a Brazil­ian cit­i­zen when he returned home and was about to get married
you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.