തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണകക്ഷിയായ ബിആര്‍എസില്‍ നിന്നും വീണ്ടും കൊഴിഞ്ഞു പോക്ക്, പാര്‍ട്ടി നേതാവും എംഎല്‍സിയുമായ കാശിറെഡ്ഢി നാരായണറെഢ്ഡിയാണ് പാര്‍ട്ടി വിട്ടത്.
നേരത്തെ ഇയാള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. അതിനു പിന്നാലെയാണ് ബിആര്‍എസില്‍ നിന്നും രാജി വെച്ചത്.സമീപകാലത്തായി നിരവധി നേതാക്കളാണ് പാര്‍ട്ടി വിട്ടത്.. ഇവരില്‍ ഏറിയ പങ്കും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നേരത്തേ മൈനാമ്പള്ളി ഹനുമാന്‍ റാവു എംഎല്‍എയും പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചിരുന്നു. പിന്നീട് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. നാരായണ്‍ റെഡ്ഢിയും കോണ്‍ഗ്രസില്‍ ചേരാനാണ് സാധ്യത.
പാര്‍ട്ടി വിടുംമുന്‍പ് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ദ് റെഡ്ഢിയുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇദ്ദേഹത്തിന് സീറ്റ് നല്‍കുമെന്നാണ് സൂചന. കോണ്‍ഗ്രസ് പാര്‍ട്ടിക്കു കീഴിലാണ് തെലങ്കാനയില്‍ വികസനമുണ്ടാവുക എന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനയച്ച രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
നേരത്തേ തെലങ്കാനയ്ക്ക് ആറ് വന്‍ വാഗ്ദാനങ്ങള്‍ സോണിയാ ഗാന്ധി ഉറപ്പുനല്‍കിയിരുന്നു. ഇതും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മകന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞാണ് ഹനുമാന്‍ റാവുവും മകനും പത്തുദിവസംമുന്‍പ് ബി.ആര്‍.എസ്. വിട്ടത്. പിന്നീട് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും കോണ്‍ഗ്രസ് ടിക്കറ്റ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
English Summary:
Telangana Assembly Elections: BRS resigns again
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.