4 January 2026, Sunday

Related news

January 3, 2026
January 3, 2026
January 3, 2026
December 24, 2025
December 21, 2025
December 18, 2025
December 15, 2025
December 7, 2025
December 5, 2025
November 27, 2025

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മഹാരാഷ്ട്ര സന്ദര്‍ശനത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 27, 2023 1:04 pm

തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി പ്രസിഡന്‍റുമായ കെ ചന്ദ്രശേഖര്‍ റാവു രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മഹാരാഷ്ടയില്‍ എത്തി. അദ്ദേഹത്തോടൊപ്പം മന്ത്രിമാരും, പാര്‍ട്ടിയുടെഎംപിമാര്‍, എംഎല്‍എമാര്‍ , പ്രധാന ഉദ്യോഗസ്ഥരും അനുഗമിക്കുന്നു.

600 കാറുകളും,രണ്ടു ബസുകളുലുമായാണ് യാത്ര. മുഖ്യമന്ത്രി കെസിആറും മറ്റ് നേതാക്കളും ബസിലും യാത്ര ചെയ്യുന്നു.സോലാപൂര്‍, ധാരാശിവ് സ്ഥലങ്ങള്‍ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു.മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒമേർഗ നഗരത്തിൽ കെസിആറും പര്യടനത്തിൽ പങ്കെടുത്തവരും ഉച്ചഭക്ഷണം കഴിച്ചു. 

രാത്രി സോലാപൂരിൽ ചെലവഴിച്ചു. ഇന്ന് രാവിലെ 8 മണിക്ക് പര്യടനം തുടങ്ങി പണ്ഡർപൂരിലെ ശ്രീ വിത്തൽ രുക്മിണി ക്ഷേത്രത്തില്‍ ദർശനത്തിൽ പങ്കുചേരുകയും പ്രത്യേക പൂജകൾ നടത്തുകയും ചെയ്തു.11:30 ഓടെ പര്യടനം പണ്ഡർപൂർ മണ്ഡലത്തിലെ സർകോളി ഗ്രാമത്തിലെത്തി. 

കെസിആർ ഗ്രാമത്തിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ധാരാശിവ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന തുൾജാപൂരിൽ ഉച്ചകഴിഞ്ഞ് 3.30 നാണ്. ഇവിടെ, കെസിആറും സംഘവും തുൾജാഭവാനി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ അർപ്പിക്കും. വൈകുന്നേരം 4:30 വീണ്ടും യാത്ര ആരംഭിച്ച് രാത്രി 10 മണിയോടെ ഹൈദരാബാദിലെ പ്രഗതിഭവനിലേക്ക് മടങ്ങുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നു

Eng­lish Summary:
Telan­gana Chief Min­is­ter K Chan­drasekhara Rao on vis­it to Maharashtra

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.