30 December 2025, Tuesday

Related news

December 23, 2025
December 7, 2025
November 24, 2025
November 5, 2025
October 30, 2025
September 21, 2025
May 20, 2025
May 18, 2025
May 3, 2025
April 4, 2025

സ്ത്രീധനമായി നല്‍കിയത് പഴയ ഫര്‍ണിച്ചറുകളെന്ന് ആരോപണം; വിവാഹത്തില്‍നിന്ന് വരന്‍ പിന്മാറി, കേസെടുത്ത് പൊലീസ്

Janayugom Webdesk
ഹൈദരാബാദ്
February 21, 2023 1:47 pm

വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ ഫര്‍ണിച്ചറുകള്‍ പഴയതാണെന്ന് ആരോപിച്ച് വരൻ വിവാഹത്തില്‍ നിന്ന് പിന്മാറി. ഹൈദരാബാദിലാണ് സംഭവം. വധുവിന്റെ അച്ഛന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ബസ് ഡ്രൈവറായ രന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത് നല്‍കിയില്ലെന്നും നല്‍കിയ ഫര്‍ണിച്ചറുകള്‍ പഴകിയതാണെന്നും ആരോപിച്ചാണ് വിവാഹത്തില്‍നിന്ന് പിന്മാറിയത്.
വധുവിന്റെ അച്ഛന്‍ വിവാഹ സത്കാരത്തിനുവേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. ഇതിലേക്ക് ബന്ധുക്കളെയും മറ്റു അതിഥികളെയും ക്ഷണിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിവാഹം മുടങ്ങിയത്.

ഇതുസംബന്ധിച്ച് അന്വേഷിക്കാനായെത്തിയപ്പോള്‍ വരന്റെ അച്ഛന്‍ അപമര്യാദയായി പെരുമാറിയതായി വധുവിന്റെ അച്ഛന്‍ പരാതിയില്‍ പറഞ്ഞു. ഫര്‍ണിച്ചറുകള്‍ക്കൊപ്പംതന്നെ മറ്റു പലതും വരന്റെ വീട്ടുകാര്‍ സ്ത്രീധനമായി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ലഭിച്ചത്, ഉപയോഗിച്ചു പഴകിയ ഫര്‍ണിച്ചറുകളാണെന്നായിരുന്നു വരന്റെ വീട്ടുകാരുടെ ആരോപണം.

Eng­lish Sum­ma­ry: They said fur­ni­ture was old: Father of bride as groom can­cels wed­ding in Telangana
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.