ഭാരത് രാഷ്ട്ര സമിതി എംഎൽഎ ലാസ്യ നന്ദിത (37) ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു. വാഹനം നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം. അപകടം നടന്നയുടൻ തന്നെ ലാസ്യ നന്ദിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽപ്പെട്ട ഡ്രൈവർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
പത്ത് ദിവസം മുമ്പ് നർക്കട്ട്പള്ളിയിൽ നടന്ന മറ്റൊരു അപകടത്തിൽ ലാസ്യ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഫെബ്രുവരി 13 ന്, മുഖ്യമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാൻ നൽഗൊണ്ടയിലേക്ക് പോകുമ്പോൾ, ഒരു അപകടമുണ്ടായി നന്ദിതയുടെ ഹോം ഗാർഡ് മരിച്ചിരുന്നു.
1986ൽ ഹൈദരാബാദിൽ ജനിച്ച ലാസ്യ നന്ദിത ഒരു പതിറ്റാണ്ട് മുമ്പാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. 2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്തരാബാദ് കൻ്റോൺമെൻ്റിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് നന്ദിത കവാദിഗുഡ വാർഡിൽ കോർപ്പറേറ്ററായി സേവനമനുഷ്ഠിച്ചു. പിതാവ് ജി സായന്നയുടെ മരണശേഷമാണ് ലാസ്യ രാഷ്ട്രീയജീവിത്തിലേക്ക് കടന്നത്.
English Summary: Telangana MLA Lasya Nandita dies in road accident
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.