14 February 2026, Saturday

തെലങ്കാന നഗരസഭ തെരഞ്ഞടുപ്പ് ; സിപിഐയ്ക്ക് മികച്ച ജയം

കോതഗുഡെം മുനിസിപ്പാലിറ്റിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി 
Janayugom Webdesk
ഹൈദരാബാദ്
February 14, 2026 9:54 pm

തെലങ്കാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സിപിഐയ്ക്ക് മികച്ച നേട്ടം. 25 അംഗങ്ങളുമായി കോത്തഗുഡെം മുനിസിപ്പല്‍ കോര്‍പറേഷനില്‍ സിപിഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിആർഎസും സ്വതന്ത്രരും പിന്തുണ പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്ക് മേയര്‍ സ്ഥാനവും ഉറപ്പിക്കാായി. അതേസമയം നിലവിലെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തകെ 41 സീറ്റുകളില്‍ സിപിഐ വിജയം നേടി.
60 ഡിവിഷനുകളുള്ള കോത്തഗുഡെം മുനിസിപ്പൽ കോർപറേഷനിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. സിപിഐ 25 ഡിവിഷനുകൾ നേടിയപ്പോൾ കോൺഗ്രസ് 21 സീറ്റുകൾ നേടി. ബിആർഎസിന് ഒമ്പത് സീറ്റുകൾ ലഭിച്ചു. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) സിപിഐയ്ക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചു. മൂന്ന് സ്വതന്ത്രരും സിപിഐക്ക് പിന്തുണ നൽകുമെന്നാണ് വിവരം. ദേശീയതലത്തില്‍ ഇന്ത്യ സഖ്യകക്ഷികളാണെങ്കിലും സീറ്റ് വിഭജനത്തില്‍ ധാരണയാകാതെ വന്നതോടെ കോണ്‍ഗ്രസും സിപിഐയും വെവ്വേറെ മത്സരിക്കുകയായിരുന്നു.
ഖ്യാനപ്പള്ളി നാല്, യെദുലാപുരം, മെഹബുബാബാദ് മൂന്ന് വീതം സീറ്റുകൾ നേടിയ സിപിഐക്ക് ചന്ദൂർ, ഹുസൂർനഗർ, യാദഗിരിഗുട്ട, വൈറ, ഭൂപാലപ്പള്ളി, രാമഗുണ്ടം കോർപ്പറേഷനുകളിൽ ഓരോന്നു വീതം ജനപ്രതിനിധികളുണ്ട്. 10 കോർപറേഷനുകളിൽ ഒമ്പതിലും സിപിഐക്ക് പ്രാതിനിധ്യം ഉറപ്പിക്കാനായി. ഇന്ത്യ സഖ്യമായി മത്സരിക്കാൻ പ്രമുഖ കക്ഷികൾ തയ്യാറാകാതിരുന്നിട്ടും സിപിഐക്ക് മികച്ച വിജയം നേടാനായെന്ന് സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ കെ സാംബശിവ റാവു പ്രതികരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.