ഇന്ന് രാവിലെ തെലങ്കാനയിലുണ്ടായ ഭൂചലനം കഴിഞ്ഞ 55 വര്‍ഷത്തിനിടയില്‍ ഉണ്ടായതില്‍ ഏറ്റവും ശക്തമായ രണ്ടാമത്തേതെന്ന് റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 5ലധികെ തീല്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇന്ന് ഉണ്ടായത്. തെലങ്കാനയിലെ മുലുഗു ജില്ലയിലെ മേദാരം ആണ് പ്രഭവ കേന്ദ്രം.
1969 ഏപ്രില്‍ 13ന് ഭദ്രാചലം പ്രഭവകേന്ദ്രമായാണ് ഏറ്റവും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തലുകള്‍ അനുസരിച്ച് ഈ രണ്ട് ഭൂകമ്പങ്ങളും ഗോദാവരി വിള്ളല്‍ താഴ്വരയുമായി ബന്ധപ്പെട്ടിരിക്കുന്നു. തെലഹ്കാന, ആന്ധ്രപ്രദേശ്, ഛണ്ഡിഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഹൈദരാബാദിന്റ സമീപ പ്രദേശങ്ങളിലും ഇന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂചലനത്തിന്റെ ആഴം 40 കിലോമീറ്റര്‍ ആയിരുന്നു. 225 കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ജീവഹാനിയോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഭൂകമ്പത്തിന്റെ തീവ്രത കൂടുതലായതിനാല്‍ വരും മണിക്കൂറുകളില്‍ മേഖലയില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(NGRI)ലെ ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം ഭൂകമ്പം മിതമായ തീവ്രതയിലുള്ളതായതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് NGRI ഡയറക്ടര്‍ പ്രകാശ് ബാബു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.