നെറ്റ്‌വർക്ക് കവറേജ് മാപ്പുകൾ പുറത്തുവിട്ട് ടെലികോം കമ്പനികൾ. 2024 ൽ ട്രായ് പുറത്തിറക്കിയ സേവന നിലവാര നിയന്ത്രണങ്ങൾ പ്രകാരമാണ് പുതിയ നടപടി. ടെലികോം സേവനദാതാക്കളെല്ലാം അവരുടെ സേവന മേഖലകളിലെ 2ജി, 3ജി, 4ജി, 5ജി നെറ്റ്‌വർക്ക് ലഭ്യത വ്യക്തമാക്കുന്ന മാപ്പ് പുറത്തുവിടണം. ഇതിനായി ഏപ്രില്‍ ഒന്ന് വരെയായിരുന്നു സമയം നല്‍കിയിരുന്നത്.
ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ, എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ, തുടങ്ങിയ കമ്പനികൾ നെറ്റ്‌വർക്ക് കവറേജ് മാപ്പുകൾ ഉൾപ്പടെയുള്ള വിശദവിവരങ്ങൾ എല്ലാം അവരുടെ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇനിമുതൽ ഈ പുതിയ സംവിധാനം വഴി 5ജി, 4ജി, 3ജി, 2ജി നെറ്റ് വര്‍ക്കുകള്‍ വേഗത്തിൽ വേര്‍തിരിച്ചറിയാൻ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.