കൊച്ചിൻ ദേവസ്വം ബോഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ക്ഷേത്ര ഉപദേശക സമിതിയുടെ പേരുള്ള എല്ലാ ശിലാഫലകങ്ങളും അടിയന്തരമായി എടുത്തുമാറ്റാൻ ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.
2014ൽ തൃശൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ കൊച്ചുമകനെ തുലാഭാരം നടത്തുന്നതിനിടയിൽ തുലാഭാരത്തട്ട് പൊട്ടിവീണ് തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ചേറ്റുപുഴ സ്വദേശി നിരഞ്ജന വീട്ടിൽ വിജയൻ തുലാഭാരത്തട്ട് സംഭാവന ചെയ്തിരുന്നു.
തട്ടിൽ രേഖപ്പെടുത്തിയിരുന്ന വിജയന്റെ പേര് ക്ഷേത്ര ഉപദേശക സമിതി പിന്നീട് എടുത്തുമാറ്റി. ഇതിനെതിരെ വിജയൻ നൽകിയ പരാതിയിൽ കൊച്ചി ദേവസ്വം ബോർഡ് വിജയന്റെ പേര് പുനഃസ്ഥാപിക്കാൻ ക്ഷേത്ര ഉപദേശക സമിതിയോട് നിർദേശിച്ചു. ഇതിനെതിരെ ക്ഷേത്രോപദേശക സമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഈ ഹർജി പരിഗണിക്കവെയാണ് ക്ഷേത്രത്തിൽ മാർബിളിൽ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ പേരുള്ള ശിലാഫലകം സ്ഥാപിച്ചിട്ടുളള കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും ക്ഷേത്ര ഉപദേശക സമിതിയുടെ പേരുള്ള ശിലാഫലകങ്ങൾ അടിയന്തരമായി എടുത്തുമാറ്റാൻ കോടതി ഉത്തരവിടുകയായിരുന്നു. വിജയന്റെ പേര് തുലാഭാരത്തട്ടിൽ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യം ഹൈക്കോടതി ജൂൺ ഒന്നിന് പരിഗണിക്കും.
English Summary: Temple advisory committee plaques to be removed: HC
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.