
ദക്ഷിണാഫ്രിക്ക ക്വാസുലു-നടാൽ പ്രവിശ്യയിൽ നിർമ്മാണത്തിലിരുന്ന ക്ഷേത്രം തകർന്ന് ഇന്ത്യൻ വംശജനുള്‍പ്പെടെ നാലു പേര്‍ മരിച്ചു. എതെക്വിനി റെഡ്ക്ലിഫില്‍ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂ അഹോബിലം ടെമ്പിൾ ഓഫ് പ്രൊട്ടക്ഷൻ്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. വെള്ളിയാഴ്ച കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പണിചെയ്യുന്നതിനിടെ തകരുകയായിരുന്നു.
ഒരു നിർമ്മാണ തൊഴിലാളിയുടെയും ക്ഷേത്രത്തിലെത്തിയ ഭക്തൻ്റെയും മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീട് രണ്ട് പേരുടെ കൂടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരിച്ച നാല് പേരിൽ ഒരാള്‍ ക്ഷേത്ര ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് അംഗവും നിർമ്മാണ പദ്ധതിയുടെ മാനേജരുമായ വിക്കി ജയരാജ് പാണ്ഡെയാണെന്ന് സ്ഥിരീകരിച്ചു.
കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് അധികൃതര്‍ പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട ചാരിറ്റിയായ ഫുഡ് ഫോർ ലവ് സംഘടനയുടെ ഡയറക്ടർ സൻവീർ മഹാരാജും മരിച്ചവരിൽ പാണ്ഡെയും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.