12 February 2026, Thursday

Related news

February 6, 2026
February 1, 2026
January 29, 2026
January 26, 2026
January 14, 2026
January 11, 2026
January 1, 2026
December 29, 2025
December 25, 2025
December 25, 2025

വാരണാസിയിലെ ക്ഷേത്രത്തിൽ തീപിടുത്തം; മുഖ്യ പൂജാരി ഉൾപ്പെടെ ഏഴുപേർക്ക് പരിക്ക്

Janayugom Webdesk
വാരണാസി
August 10, 2025 10:11 am

വാരണാസിയിലെ ആത്മവീരേശ്വര ക്ഷേത്രത്തിൽ തീപിടുത്തം. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടോ മൂന്നോ കുട്ടികളും ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ആരതി വിളക്ക് പഞ്ഞി കൊണ്ടുള്ള അലങ്കാരങ്ങളിൽ സ്പർശിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീ പടരുമ്പോൾ 30 ഓളം ഭക്തർ അവിടെയുണ്ടായിരുന്നെന്നും, അവരെ തിടുക്കത്തിൽ ഒഴിപ്പിച്ചപ്പോഴാണ് പലർക്കും പൊള്ളലേറ്റതെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞു. പരിക്കേറ്റവരെ ആദ്യം കബീർ ചൗരാഹ ഡിവിഷണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.