21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

പ്രസാദത്തില്‍ മയക്കുമരുന്ന് കലർത്തി നൽകി ക്ഷേത്രപൂജാരി പീഡിപ്പിച്ചു; പരാതി നല്‍കി വിദ്യാര്‍ത്ഥിനി


ബലാത്സംഗം വീഡിയോയിൽ പകർത്തിയതായും പെൺകുട്ടി പറഞ്ഞു
Janayugom Webdesk
ജയ്പൂർ
October 21, 2024 10:41 pm

ക്ഷേത്ര പൂജാരി മയക്കുമരുന്ന് കലർത്തിയ പ്രസാദം നൽകി ഒന്നിലധികം തവണ ബലാത്സം​ഗം ചെയ്തെന്ന് കോളജ് വിദ്യാർത്ഥിനിയുടെ പരാതി. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ക്ഷേത്രപാൽ അമ്പലത്തിലെ പൂജാരി ബാബ ബാലക്നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മൺ​ഗഢ് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാൽ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊല്ലുമെന്നും ഇയാളും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോഴാണ് പെൺകുട്ടി പൂജാരിയെ ആദ്യമായി കാണുന്നത്. രാജേഷ് എന്നയാളാണ് പെൺകുട്ടിക്ക് ബാബ ബാലക്നാഥിനെ പരിചയപ്പെടുത്തിയത്. പൂജാരി പെൺകുട്ടിയുടെ വിശ്വാസം സമ്പാദിക്കുകയും ഇടയ്ക്കിടെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ സമയമൊക്കെ പൂജാരി പെൺകുട്ടിക്ക് പ്രസാദം നൽകാറുണ്ടായിരുന്നു. 

ഏപ്രിൽ 12ന് പരീക്ഷ കഴിഞ്ഞിറങ്ങി വരികയായിരുന്ന പെൺകുട്ടിയെ ബാബ ബാലക്‌നാഥ് കാണുകയും വീട്ടിലേക്ക് കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. യാത്രാമധ്യേ പൂജാരി പെൺകുട്ടിക്ക് വണ്ടിയിൽ വച്ചിരുന്ന പ്രസാദം നൽകുകയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുമെന്ന് പറയുകയും ചെയ്തു. പ്രസാദം കഴിച്ചതോടെ ബോധരഹിതയായെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് കാറിൽ വച്ച് പൂജാരി തന്നെ ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി. 

ബാബ ബാലക്‌നാഥിന്റെ ഡ്രൈവർ യോഗേഷ് ബലാത്സംഗം വീഡിയോയിൽ പകർത്തിയതായും പെൺകുട്ടി പറഞ്ഞു. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളും പെൺകുട്ടിയെ വീണ്ടും തങ്ങളുടെ അടുത്തെത്താൻ നിർബന്ധിച്ചു. എന്നാൽ പെൺകുട്ടി സംഭവം പൊലീസിനെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു. പെൺകുട്ടി പൊലീസിനെ സമീപിച്ചതോടെ പ്രതികൾ ദൃശ്യങ്ങളുടെ ഒരു ഭാ​ഗം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.