23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024

ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദര്‍ശനം; യുവമോര്‍ച്ച നേതാവ് ആശാനാഥിനെ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറ്റി

Janayugom Webdesk
തിരുവനന്തപുരം
September 22, 2023 2:29 pm

ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയ സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് ആശാനാഥിനെതിരെ കടുത്ത നടപടി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് ആശാനാഥിനെ മാറ്റിയതായാണ് വിവരം. യുവമോര്‍ച്ച സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ആശാനാഥിനെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറ്റാന്‍ തീരുമാനമായത്. കൂടാതെ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ആശയെ പങ്കെടുപ്പിച്ചതുമില്ല.

പുതുപ്പള്ളി തെരഞ്ഞെടുപ്പിന് പിന്നാലെ ചാണ്ടി ഉമ്മന്‍ എംഎല്‍എക്കൊപ്പം ആശാനാഥ് ക്ഷേത്രദര്‍ശനം നടത്തിയത് വിവാദമായിരുന്നു. പുതുപ്പള്ളിയില്‍ ബിജെപി വോട്ട് കച്ചവട വിവാദം നിലനില്‍ക്കെ ചാണ്ടി ഉമ്മന്‍ ആശാനാഥുമായി ക്ഷേത്ര ദര്‍ശനം നടത്തിയതാണ് ഏറെ വിവാദം സൃഷ്ടിച്ചത്.

Eng­lish Sum­ma­ry: Tem­ple vis­it with Chandy Oom­men; Yuva Mor­cha leader Ashanath has been removed from the post of state secretary
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.