6 March 2026, Friday

Related news

March 6, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026
March 2, 2026
February 28, 2026

ടെമ്പോ ട്രാവലർ വിമാനത്തിൽ ഇടിച്ച് അപകടം; ആളപായമില്ല

Janayugom Webdesk
ബംഗളൂരു
April 20, 2025 1:59 pm

ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെമ്പോ ട്രാവലർ വിമാനത്തിൽ ഇടിച്ച് അപകടം. ഇന്നലെ ഉച്ചയോടെയാണ് നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചത്. ടെമ്പോ ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗ്ലോബ് ഗ്രൗണ്ട് ഇന്ത്യ കമ്പനിയുടെ ജീവനക്കാരനായ ഡ്രൈവറാണ് ടെമ്പോ ട്രാവലർ ഓടിച്ചിരുന്നത്. അപകടത്തില്‍ ആളപായമോ ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് രക്ഷാപ്രവർത്തനം നടത്തിയതായി വിമാനത്താവള വക്താവ് അറിയിച്ചു.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.